HomeNewsPoliticsതവനൂരിൽ എൽ.ഡി.എഫ് അവിശ്വാസം നാളെ: പ്രസിഡന്റ് കോൺഗ്രസിലെത്തി

തവനൂരിൽ എൽ.ഡി.എഫ് അവിശ്വാസം നാളെ: പ്രസിഡന്റ് കോൺഗ്രസിലെത്തി

no confidence motion

തവനൂരിൽ എൽ.ഡി.എഫ് അവിശ്വാസം നാളെ: പ്രസിഡന്റ് കോൺഗ്രസിലെത്തി

തവനൂർ: എൽഡിഎഫ് അംഗങ്ങളുടെ പിന്തുണ നഷ്ടമായ തവനൂർ

പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യൻ കോൺഗ്രസിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം നാളെ ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് സ്വതന്ത്രനായ സുബ്രഹ്മണ്യൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അംഗത്വം നൽകിയത്.

ഇതോടെ തവനൂർ പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായി. സിപിഎം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യന് പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വന്തം മണ്ഡലമായ മദിരശ്ശേരിയിൽ വിമതനായി മത്സരിച്ചാണ് ജയിച്ചത്. ഇരുമുന്നണികളും ഒൻപതു വീതം സീറ്റുകൾ നേടിയപ്പോൾ സുബ്രഹ്മണ്യൻ യുഡിഎഫിനെ പിന്തുണച്ച് പ്രസിഡന്റായി. ഭരണപക്ഷത്തെ അസ്വാരസ്യങ്ങളെത്തുടർന്ന് പിന്നീട് എൽഡിഎഫിന് ഒപ്പം ചേർന്നു. ഇതോടെ തവനൂർ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു.

കഴിഞ്ഞമാസം തവനൂർ പഞ്ചായത്തിൽ നിന്നു ലാപ്ടോപ്പുകൾ കാണാതായ സംഭവത്തെ തുടർന്നുണ്ടായ തർക്കമാണ് എൽഡിഎഫ് അംഗങ്ങൾ സുബ്രഹ്മണ്യനു പിന്തുണ പിൻവലിക്കുന്നതിൽ കലാശിച്ചത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ ചർച്ചയ്ക്കെടുക്കും.

Content highlights:president joins congress as no confidence motion brought by ldf at tavanur panchayath


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!