വളാഞ്ചേരിയിൽ സംയുക്ത ഈദ് ഗാഹ് എം.ഇ.എസ്. കോളേജ് ഗ്രൗണ്ടിൽ; ഒരുക്കങ്ങൾ പൂർത്തിയായി
വളാഞ്ചേരി: ഈ വർഷത്തെ ഈദുൽ ഫിത്റിനോടനുബന്ധിച്ച് വളാഞ്ചേരി എം.ഇ.എസ്. കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 7 മണിക്ക് നടക്കുന്ന ഈദ് ഗാഹിൽ പി. അബ്ദുറഹ്മാൻ ( ഖത്വീബ്, മസ്ജിദു റഹ്മാൻ, വളാഞ്ചേരി) നേതൃത്വം നൽകും. ഈദ് ഗാഹിൻ്റെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. എൻ. അബ്ദുൽ ജബ്ബാർ ( ഗ്രൗണ്ട് സജ്ജീകരണം ) , വി. അനസ് (വളണ്ടിയർ ), കെ.ടി. അലി ( വാഹന പാർക്കിങ്ങ് ) , മുനവ്വർ പാറമ്മൽ ( പ്രസ്സ് ആൻ്റ് പബ്ലിസിറ്റി ), പ്രൊഫ. കെ.ടി. ഹംസ (സാമ്പത്തികം), എന്നിവരെ വിവിധ സബ് കമ്മറ്റി കൺവീനർമാരായി തിരഞ്ഞെടുത്തു. ഈ വർഷത്തെ ഈദ് ഗാഹിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പകുതി സംഖ്യ വളാഞ്ചേരി പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിക്കും പകുതി ഫലസ്തീൻ ഫണ്ടിലേക്കും നൽകുവാൻ തീരുമാനിച്ചു. കംപേഷൻ ഫൗണ്ടേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ ടി. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി പ്രൊഫ. കെ.ടി. ഹംസ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പത്രസമ്മേളനത്തിൽ പ്രൊഫ. കെ.ടി. ഹംസ, മുനവ്വർ പാറമ്മൽ , കെ. ടി. അലി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here