വളാഞ്ചേരിയിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വാർഡ് 19, മുക്കിലപ്പീടിക ഡിവിഷനിൽ മഴക്കാല പ്രളയ ദുരിതാശ്വാസ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.
കൗൺസിലർ യു. മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ മുക്കിലപ്പീടികയിലെ ആയുഷ് സിദ്ധ പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ ഡിവിഷൻ പരിധിയിലെ വീടുകളിൽ എത്തിയാണ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തത്. മെഡിക്കൽ ഓഫീസർ ഡോ.എം.എസ്. സുശാന്ത്, പി.പി. നാസർ, വി. അനസ് എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here