HomeNewsDisasterFloodപട്ടാമ്പി പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക നിഗമനം; വാഹന ഗതാഗതം വൈകും

പട്ടാമ്പി പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക നിഗമനം; വാഹന ഗതാഗതം വൈകും

pattambi-bridge

പട്ടാമ്പി പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക നിഗമനം; വാഹന ഗതാഗതം വൈകും

പട്ടാമ്പി : വെള്ളപ്പൊക്കത്തിൽ കലിതുള്ളി ഒഴുകിയ നിളയുടെ കയ്യേറ്റത്തിലും പട്ടാമ്പി പാലത്തിന് കാര്യമായ കേടുപാടുകളില്ലെന്ന് വിദഗ്ദ്ധ സംഘം പരിശോധനയിൽ അറിയിച്ചു. ഇന്ന് പാലം പരിശോധിക്കാനായെത്തിയ സംഘം പുഴയിൽ ബോട്ടിൽ സഞ്ചരിച്ചു പാലത്തിൻറെ കേടുപാടുകൾ പരിശോധിച്ചതിലൂടെയാണ് പാലത്തിന് കാര്യമായ ക്ഷതമോ മറ്റോ സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചത്.
pattambi-bridge
എന്നാൽ കൈവരികൾ തകർന്നതോടെ അടച്ചിട്ട പാലം അടുത്തദിവസം തന്നെ കൈവരികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാവും. ഇതിനായി തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയെ ഏൽപ്പിച്ചതായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ അറിയിച്ചു. അതോടൊപ്പം തകർന്ന അപ്രോച്ചു റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമാവും. കൈവരിയുടെ നിർമാണം പൂർത്തിയാവുന്നതോടെ കാൽ നടയാത്രികർക്ക് പാലത്തിലൂടെ സഞ്ചരിക്കാനായി തുറന്നുകൊടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
pattambi-bridge
തുടർന്ന് കൂടുതൽ പരിശോധനക്ക് ശേഷം ചെറിയവാഹനങ്ങൾക്കായി പാലം തുറന്നു കൊടുക്കുമെന്നും-വലിയവാഹനങ്ങൾ പാലത്തിൻറെ അടിഭാഗത്തുള്ള പരിശോധനകൾക്ക് ശേഷമായിരിക്കും കടത്തിവിടുക എന്നും ഇദ്ദേഹം പറഞ്ഞു. ഡിസൈൻ വിംഗിൻറെ സീനിയർ സ്ട്രക്ച്ചറൽ എൻജിനിയർ – പാലക്കാട് പൊതുമരാമത്ത് വിഭാഗം എക്സിക്യുടീവ്‌ എൻജിനിയർ (റോഡ് വിഭാഗം) ബ്രിഡ്ജ് വിഭാഗം ചീഫ് എൻജിനിയർ എന്നിവരാണ് പരിശോധനക്കായ് എത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!