ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു
മനാമ: ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബഹറിനിൽ ഒരാഴ്‌ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പൊതു അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മൃതദേഹം ഉടൻ ബഹ്‌റിനിലെത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മൃതദേഹം കാണാനുളള അനുമതി നൽകിയ ശേഷം സംസ്‌കരിക്കും.
1970 മുതൽ ബഹറിന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹറിൻ സ്വാതന്ത്രമായത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് ശൈഖ് ഖലീഫ. അറബ് വസന്തത്തെ തുടർന്ന് 2011ൽ ബഹ്റിനിൽ ഉണ്ടായ പ്രതിഷേധങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here