HomeNewsTrafficViolationഅമിതവേഗവും അലക്ഷ്യമായ പാർക്കിങ്ങും; പുത്തനത്താണിയിൽ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ

അമിതവേഗവും അലക്ഷ്യമായ പാർക്കിങ്ങും; പുത്തനത്താണിയിൽ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ

holy mariya bus

അമിതവേഗവും അലക്ഷ്യമായ പാർക്കിങ്ങും; പുത്തനത്താണിയിൽ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ

പുത്തനത്താണി: അമിതവേഗവും അലക്ഷ്യമായ പാർക്കിങ്ങും ചോദ്യംചെയ്ത് ലിമിറ്റഡ് സ്റ്റൊപ്പ് ബസിന് പണി നൽകി നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ‘ഹോളി മരിയ‘ എന്ന സ്വകാര്യ ബസ് പുത്തനത്താണി ബസ് സ്റ്റാന്റിന് മുന്നിൽ ആളേ ഇറക്കാനായി നിറുത്തിയത് നൌറോഡിലും സീബ്രലൈൻലുമായാണ്.
holy mariya bus
ഇത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിറകെ വരുന്ന കെ.എസ്.ആർ.ടി.സി ബസിന് മാർഗതടസം സൃഷ്ടിക്കാൻ മറ്റു വാഹനങ്ങളെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഇത്തരത്തിൽ നടുറോഡിൽ ബസ് മിറുത്തുന്നത് ഇവിടെ സ്വകാര്യ ബസുകാരുടെ സ്ഥിരം ഏർപ്പാടാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനിടെ ബസ് ജീവനക്കാർ നാട്ടുകാരുമായി കയ്യാങ്കളിക്ക് മുതിരുന്ന അവസരമുണ്ടായെങ്കിലും സ്ഥലത്തെത്തിയ കൽപകഞ്ചേരി പോലീസിന്റെ അവസരോചിത ഇടപെടൽ മൂലം സംഘർഷം ഒഴിവായി.
holy mariya bus
അരമണിക്കൂറിനടുത്ത് സമയത്തോളം തടഞ്ഞു നിർത്തപെട്ടതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ബസിനെ കടത്തിവിട്ടു. അടുത്ത ദിവസം രേഖകളുമായി കൽപകഞ്ചേരി സ്റ്റേഷനിൽ ഹാജരാകുവാനും ജീവനക്കാരോട് പോലീസ് നിർദേശിച്ചു. ഇതേ ബസ് വ്യാഴാഴ്ച രാവിലെ വളാഞ്ചേരിയിൽ നിന്ന് റിക്ക്വസ്റ്റ് സ്റ്റോപ്പായ രണ്ടത്താണിയിലേക്ക് ടിക്കറ്റ് ചോദിച്ച യാത്രക്കാരനെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് പുത്തനത്താണിയിൽ ഇറക്കിവിട്ടതായും നാട്ടുകാർ ആരോപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!