HomeNewsHealthമലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിൻ ഡോസും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണം-പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിൻ ഡോസും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണം-പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

kottakkal-mla

മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിൻ ഡോസും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണം-പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗണ് നടപ്പാക്കിയിരിക്കുന്ന മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി വാക്സിനും വാക്സിനേഷൻ കേന്ദ്രങ്ങളും അനുവദിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. ഏകദേശം നാല് ലക്ഷത്തിലധികം ജനസംഖ്യ ഉണ്ടായിരുന്നിട്ടും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും അനുവദിക്കുന്ന വാക്സിൻ ഡോസും മറ്റു ജില്ലകളേക്കാളും വളരെയധികം കുറവാണ്. ഇത് വരെയായി ജനസംഖ്യയുടെ 16 % പേർക്ക് മാത്രമേ ജില്ലയിൽ വാക്സിൻ ലഭ്യമായിട്ടുള്ളൂ.
abid-hussain-thangal
ജില്ലയിലെ ജനസംഖ്യയേക്കാൾ കുറവുള്ള മറ്റു പല ജില്ലകളിലും 30% ലധികം വാക്സിൻ ഇതിനകം ലഭ്യമായിട്ടുണ്ട്. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ മലപ്പുറം ജില്ലക്ക് ആവശ്യമായ വാക്സിൻ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുന്നില്ല. ആയതിനാൽ ജനസംഖ്യാനുപാതികമായി വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും വാക്സിൻ ഡോസും വർദ്ധിപ്പിച്ച് വീടിനടുത്തുള്ള കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
kottakkal-mla
സംസ്ഥാനത്ത് കൊവിഡ് 19 വാക്സിന് വേണ്ടി https://www.cowin.gov.in/ എന്ന സൈറ്റില്‍ രജിസ്ട്രേഷനുവേണ്ടി മണിക്കൂറോളം പരിശ്രമിച്ചാലും വാക്സിനുവേണ്ട സ്ഥലവും സമയവും ലഭിക്കാറില്ല. കൂടാതെ രജിസ് ട്രേഷനുവേണ്ടി സൈറ്റില്‍ കയറിയാല്‍ ഒഴിവുള്ള ദിവസവും സ്ഥലവും ലഭിക്കുന്നതിനുപകരം “no appointments are available’ എന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ സമയം ലഭിച്ചാല്‍ വളരെ വിദൂരമായ സ്ഥലങ്ങളിലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ലഭിക്കുന്നത്. പ്രായമായവര്‍ക്കും അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments

Leave A Comment

Don`t copy text!