HomeNewsDevelopmentsഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

mla-irimbiliyam-fhc-visit

ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

ഇരിമ്പിളിയം:ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കെട്ടിട വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട വിപുലീകരണം നടത്തുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ഉടനെ പൂർത്തീകരിച്ച് തുറന്ന് നൽകാനാകുമെന്ന് എം.എൽ.എ പറഞ്ഞു.
mla-irimbiliyam-fhc-visit
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ,വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹിമാൻ, മെമ്പർമാരായ പി.ടി. ഷഹനാസ്, കെ.ഫസീല ടീച്ചർ, ജസീന കെ.പി , കെ.ടി.സൈഫുന്നിസ, ജെ.എച്ച്.ഐ രാജേഷ്, കെ.ടി മൊയ്തു മാസ്റ്റർ, പി. ഷമീം മാസ്റ്റർ,ടി.പി മാനുഹാജി ,കുഞ്ഞി മൊയ്തീൻ മാസ്റ്റർ, സൈനുദ്ധീൻചോലപ്ര, വിനു പുല്ലാനൂർ, ഷാഫി മാസ്റ്റർ, റഫീഖ്, യൂസഫലി,ബാബു ഏർക്കോട്ടിൽ, മുബഷിർ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!