സുസ്ഥിര സാമ്പത്തികവികസനത്തിന് പരിസ്ഥിതിസംരക്ഷണം അനിവാര്യം -പ്രൊഫ. മാര്‍സല്‍ ഹോളിയോക്
വളാഞ്ചേരി: പരിസ്ഥിതിസംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിര സാമ്പത്തികവികസനം സാധ്യമാകൂവെന്ന്
ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് പോളിസി പ്രൊഫസര്‍ മാര്‍സല്‍ ഹോളിയോക് അഭിപ്രായപ്പെട്ടു. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജിലെ കോമേഴ്സ് വിഭാഗം ‘കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകമേഖല-വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയസെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം വികസനംകാത്തിരിക്കുന്ന സംസ്ഥാനമാണെന്നും വിദേശനിക്ഷേപകര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. പ്രൊഫ. സി.കെ. ഹസ്സന്, ഡോ. ഹുസൈന് രണ്ടത്താണി, എന്‍. അബ്ദുള്‍ജബ്ബാര്‍, പ്രൊഫ. കെ.പി. ഹസ്സന്, മഞ്ജുളാ രാമന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കോളേജുകളിലെ 72 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. വ്യാഴാഴ്ച സമാപിക്കും.

Summary: Prof. Marcel Holyoak, Department of Environmental Science and Policy, University of California, talks about the possibilities of economic development in Kerala through conserving environment in the two day national seminar held at MES
kVM College, Valanchery, Kerala
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here