HomeNewsMeetingസംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് തുടക്കമായി

സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് തുടക്കമായി

proface-2.0-kuttippuram

സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് തുടക്കമായി

കുറ്റിപ്പുറം; വിസ്ഡം യൂത്ത് സംസ്ഥാന സമിതി പ്രൊഫഷനലുകൾക്കായി സംഘടിപ്പിച്ച പ്രൊഫേസ് സംസ്ഥാന പ്രൊഫഷനൽ ഫാമിലി കോൺഫറൻസിന് ഉജ്ജ്വല തുടക്കം.. കുറ്റിപ്പുറം ഒലീവ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു.
രണ്ടാം ദിനമായ ഇന്ന് ഞായർ രാവിലെ 9 മണിക്ക് ആരംഭിക്കുന്നസമ്മേളനം മന്ത്രി വി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി അദ്യക്ഷതവഹിക്കും . പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരിക്കും പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ജംഷീർ സ്വലാഹി, കെ താജുദ്ധീൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തും. ‘ലിബറലിസം ഒരു പോസ്റ്റ് മാർട്ടം’ സെഷന് ഡോ അബ്ദുല്ല ബാസിൽ സിപി നേതൃത്വം നൽകും . ഡോ മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ്, ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ഇന്ററാക്ഷൻ സെഷനിൽ പ്രൊഫ ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, ടി കെ അഷ്റഫ്, സാദിഖ് മദീനി ഡോ ജൗഹർ മുനവ്വർ, ടി കെ നിഷാദ് സലഫി, എന്നിവർ നേതൃത്വം കൊടുക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സെയ്ത് പട്ടേൽ ( മുംബൈ ) മുഖ്യപ്രഭാഷണം നടത്തും. ഹാരിസ് മദനി കായക്കൊടി സമാപന പ്രസംഗം നടത്തും. നഴ്സറി വിദ്യാർത്ഥികൾക്കായി സ്വീറ്റ് ബഡ്സ്, പ്രൈമറി വിദ്യാർത്ഥികൾക്കായി ബട്ടർഫ്ലൈസ്, യൂ പി വിഭാഗം വിദ്യാർഥികൾക് ലിറ്റിൽ, വിങ്‌സ്, ഹൈസ്കൂൾ ടീനേജ് വിദ്യാർത്ഥികൾക്കായി ടീൻസ് സ്പെയ്സ് എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി വിവിധ വേദികളിൽ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!