HomeNewsGeneralസംസ്ഥാന ബഡ്ജറ്റ്: പെരിന്തൽമണ്ണയ്ക്ക് 137 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

സംസ്ഥാന ബഡ്ജറ്റ്: പെരിന്തൽമണ്ണയ്ക്ക് 137 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

budget

സംസ്ഥാന ബഡ്ജറ്റ്: പെരിന്തൽമണ്ണയ്ക്ക് 137 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

പെരിന്തൽമണ്ണ ∙ നിയോജകമണ്ഡലത്തിലെ 50 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. മുഴുവൻ പദ്ധതികൾക്കും ടോക്കൺ അനുമതിയാണ് നൽകിയിട്ടുള്ളത്.

ബജറ്റിൽ അംഗീകാരമായ പദ്ധതികൾ

  • ചെറുകര റെയിൽവേ മേൽപാലം (20 കോടി)
  • ദേശീയപാത 213 നെയും പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പെരിന്തൽമണ്ണ ബൈപാസ് (30 കോടി)
  • പെരിന്തൽമണ്ണ പിഡബ്ല്യുഡി സമുച്ചയം–സിവിൽ സ്‍റ്റേഷൻ അനക്സ്‍ (5 കോടി)
  • പെരിന്തൽമണ്ണ കോർട്ട് കോംപ്ലക്സ്–അനുബന്ധ പ്രവൃത്തികൾ (5 കോടി)
  • പെരിന്തൽമണ്ണ സബ് ട്രഷറി സമുച്ചയം (5 കോടി)
  • ഏലംകുളം മാട്ടായ പറയൻതുരുത്ത് പാലം (12 കോടി)
  • ഏലംകുളം രാമൻചാടി ലിഫ്‍റ്റ് ഇറിഗേഷൻ പദ്ധതിക്ക് താഴെ തൂതപ്പുഴയിൽ ചെക്ക്ഡാം (10 കോടി)
  • കൊടികുത്തിമല ചെക്ക് ഡാം (3 കോടി), തൂതപ്പുഴയിൽ കാളികടവ് പാലം നിർമാണം (12 കോടി)
  • താഴെക്കോട്–ആലിപ്പറമ്പ് പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതിയും പദ്ധതിക്ക് സമീപം വെട്ടിചുരുക്കിൽ ചെക്ക്ഡാം (30 കോടി)
  • പെരിന്തൽമണ്ണ നെഹ്‍‍റു സ്‍റ്റേഡിയം സ്‍റ്റേജ് ആൻഡ് പവിലിയൻ നിർമാണം (5 കോടി)
  • മേലാറ്റൂർ മിനി സ്‍റ്റേഡിയം നിർമാണം (ഒരു കോടി)
  • ആലിപ്പറമ്പ് പഞ്ചായത്തിലെ മണലായയിൽ ലിഫ്‍റ്റ് ഇറിഗേഷൻ പദ്ധതി (10 കോടി)
  • മണലായ പോത്തൻകുഴിയിൽ തൂതപ്പുഴയിൽ ചെക്ക് ഡാം (5 കോടി)
  • മേലാറ്റൂർ കല്ലടയിൽ ചെക്ക് ഡാം (5 കോടി)
  • ദേശീയപാതയെയും ബൈപ്പാസ് ജംക്‌ഷനെയും പെരുമ്പിലാവ്‌–നിലമ്പൂർ റോഡിനെയും (ചോലോംകുന്ന്) ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് (10 കോടി)

ഇതിനു പുറമേ 19 റോഡുകൾക്കും എട്ട് സ്‍കൂളുകൾക്ക് കെട്ടിടം നിർമിക്കാനും മൂന്ന് പിഎച്ച്‍സികൾക്ക് കെട്ടിടം നിർമിക്കാനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!