HomeNewsWomenമലപ്പുറത്തെത്തുന്ന സ്ത്രീകൾക്ക് താമസസൌകര്യത്തിനായി അലയണ്ട; ‘പ്രോജ്ജ്വല’ ഷീ സ്റ്റെ തുറന്നു

മലപ്പുറത്തെത്തുന്ന സ്ത്രീകൾക്ക് താമസസൌകര്യത്തിനായി അലയണ്ട; ‘പ്രോജ്ജ്വല’ ഷീ സ്റ്റെ തുറന്നു

she-stay

മലപ്പുറത്തെത്തുന്ന സ്ത്രീകൾക്ക് താമസസൌകര്യത്തിനായി അലയണ്ട; ‘പ്രോജ്ജ്വല’ ഷീ സ്റ്റെ തുറന്നു

മലപ്പുറം: നഗരസഭയുടെ ’പ്രോജ്ജ്വല’ ഷീ സ്റ്റേ തുറന്നു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല പാൽകാച്ചിയാണ് ഉദ്ഘാടനംചെയ്തത്. ഞായറാഴ്ച മുതൽ പ്രവേശനം സാധ്യമാകും. പരി അബ്ദുൽമജീദ്, മറിയുമ്മ ഷരീഫ്, ഫസീന കുഞ്ഞിമുഹമ്മദ്, ഫസീന കുഞ്ഞിമുഹമ്മദ്, പി.എ. സലീം, ഹാരിസ് ആമിയൻ, റിനിഷ റഫീഖ്, പാർവതിക്കുട്ടി, സെക്രട്ടറി എൻ.കെ. തുടങ്ങിയവർ കൃഷ്ണകുമാർ പങ്കെടുത്തു.
she-stay
നഗരത്തിൽ സ്ത്രീകളുടെ താമസം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഷീസ്റ്റേ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ഫ്ളാറ്റാണ് ഷീ സ്റ്റേ പദ്ധതിക്കായി നഗരസഭ ഏറ്റെടുത്തിരിക്കുന്നത്. വനിതകൾക്ക് ദിനംപ്രതിയെന്ന നിലയ്ക്കും മാസത്തിനും കുറഞ്ഞ ചെലവിൽ ഇവിടെ താമസിക്കാനാകും. 150 രൂപയായിരിക്കും ഒരു ദിവസത്തിന് വാടക. മെസ് സൗകര്യവും ഉണ്ടാകും. ഒരു മാസത്തിന് 2250 രൂപയാണ് വാടക. ഭക്ഷണത്തിന് വേറെ തുക നൽകേണ്ടിവരും. 35 പേർക്ക് വരെ താമസിക്കാനുള്ള സൗകര്യമുണ്ട്. നിലവിൽ പത്തോളംപേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2018 -2019 വാർഷിക പദ്ധതിയിൽ ഷി സ്റ്റേ പദ്ധതിക്കായി നഗരസഭ 15 ലക്ഷം വകയിരുത്തി. കേരള സർക്കാരിന്റെ നടപ്പ് വർഷ ബജറ്റിൽ ജെൻഡർ ബജറ്റ് എന്ന ആശയത്തിന്റെ അടിസ്ഥാനം ഷി സ്റ്റേ ആണ്. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം/വാടക കെട്ടിടത്തിൽ പദ്ധതിക്ക് തുക വകയിരുതണമെന്നു സർക്കാർ നിർദേശമുണ്ട്. രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾ 1515 എന്ന പിങ്ക് പോലീസ് നമ്പറിൽ ബന്ധപ്പെട്ടാൽ അവരെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കുകയും ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!