HomeNewsGeneralവളാഞ്ചേരി നഗരസഭയിലെ ഭൂരഹിതരായ എസ്.സി വിഭാഗക്കാർക്കുള്ള ആധാരം വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതരായ എസ്.സി വിഭാഗക്കാർക്കുള്ള ആധാരം വിതരണം ചെയ്തു

sc-valanchery-document

വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതരായ എസ്.സി വിഭാഗക്കാർക്കുള്ള ആധാരം വിതരണം ചെയ്തു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിത ഭവന രഹിതരായ എസ്.സി വിഭാഗo (രണ്ടാം ഘട്ടം) സ്ഥലം വാങ്ങിയവർക്കുള്ള ആധാരം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ കൈമാറി. ഒന്നാം ഘട്ടത്തിൽ 14 കുടുംബങ്ങൾക്കായി 42 ലക്ഷo രൂപയും രണ്ടാം ഘട്ടത്തിൽ 23 കുടുംബങ്ങൾക്കായി 69 ലക്ഷം രൂപയുമാണ് സ്ഥലം വാങ്ങുന്നതിനായി നഗരസഭ വകയിരുത്തിയിട്ടുള്ളത്. 102 കുടുംബങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, കളപ്പുലാൻ സിദ്ധീഖ് ഹാജി, നൂർജഹാൻ എൻ, സദാനന്ദൻ കോട്ടീരി, വിരാൻ കുട്ടി പറശേരി, ഉണ്ണികൃഷ്ണൻ കെ.വി, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!