വളാഞ്ചേരിയിൽ ബാർ തുടങ്ങുന്നതിനെതിരെ ധർണ തുടങ്ങി
വളാഞ്ചേരി: നഗരത്തിൽ പുതുതായി ബാർ തുടങ്ങുന്നതിനുള്ള
നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് വളാഞ്ചേരി ബാർ വിരുദ്ധ ആക്‌ഷൻ കൗൺസിൽ പ്രവർത്തകർ അനിശ്ചിതകാല ധർണ തുടങ്ങി. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഇമാം മുനീർഹുദവി വിളയിൽ ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ ഡോ. എൻ.എം.മുജീബ്റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു.
സ്വാമി അദ്വൈതാനന്ദ സരസ്വതി, ഫാ. ആൻത്രിയോസ്, കെ.കുഞ്ഞിമുഹമ്മദ് ഫൈസി, കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, ഡോ. എൻ.മുഹമ്മദലി, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, തൗഫീഖ് പാറമ്മൽ, കെ.മുഹമ്മദലി, മുസ്തഫ കാളിയത്ത്, കെ.ടി.വേണുഗോപാൽ, ടി.പി.മൊയ്തീൻകുട്ടി, റബിയ മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here