HomeNewsProtestഭവനപദ്ധതി: പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച്‌

ഭവനപദ്ധതി: പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച്‌

ഭവനപദ്ധതി: പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച്‌

കോട്ടയ്ക്കല്‍: നഗരസഭ പ്രഖ്യാപിച്ച ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടുനിര്‍മാണത്തിന് അനുവദിച്ച തുക രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
നഗരസഭാപ്രദേശത്ത് 160 പേരെയാണ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അധികംപേരും ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീടുനിര്‍മാണം ആരംഭിച്ചവരാണ്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും തുക ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സമരത്തിനിറങ്ങിയത്.
കോട്ടപ്പടിയില്‍നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി നഗരസഭാ ഓഫീസിന് മുന്നിലെത്തിയപ്പോള്‍ സമരക്കാരെ പോലീസ് തടഞ്ഞു.
ധര്‍ണ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാപ്രസിഡന്റ് എം. മുഹമ്മദ് ഉദ്ഘാടനംചെയ്തു. കൗണ്‍സിലര്‍ കെ. കമലം അധ്യക്ഷതവഹിച്ചു. ടി. കബീര്‍, എ.പി. സത്യനാഥ്, കെ.എം. ഷെരീഫ്, എന്‍. പുഷ്പരാജന്‍, കൗണ്‍സിലര്‍മാരായ ടി.പി. സുബൈര്‍, നാണി, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!