HomeNewsProtestആസ്‌തി രജിസ്റ്ററിൽ റോഡ് കാണ്മാനില്ല; കുറ്റിപ്പുറം പഞ്ചായത്തിനു മുന്നിൽ നിൽപ് സമരം

ആസ്‌തി രജിസ്റ്ററിൽ റോഡ് കാണ്മാനില്ല; കുറ്റിപ്പുറം പഞ്ചായത്തിനു മുന്നിൽ നിൽപ് സമരം

protest-kuttippuram-2024-nagaparamba-roa-missing

ആസ്‌തി രജിസ്റ്ററിൽ റോഡ് കാണ്മാനില്ല; കുറ്റിപ്പുറം പഞ്ചായത്തിനു മുന്നിൽ നിൽപ് സമരം

നടുവട്ടം നാഗപറമ്പ് ഹെൽത്ത് സെൻ്റർ – ഒറുവിൽ കുഞ്ഞിമ റോഡിനെ ആസ്തി രജിസ്റ്ററിൽ നിന്നും “വെട്ടിയത്” വിവാദമാവുന്നു. വാർഡ് 22 ലെ ഈ റോഡിൻ്റെ ഗുണഭോക്താക്കളായ രണ്ട് പൊതു പ്രവർത്തകർ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ നിൽപ്പു സമരം നടത്തി. ഈ റോഡിനെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താത്തതിനാൽ പ്രദേശത്തെ ഗ്രാമീണ റോഡ് വികസനം പ്രതിസന്ധിയിലായി എന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ പ്രതിഷേധം കനത്തതിൻ്റെ ഭാഗമായാണ് കെ എം തൗഫീഖും കുന്നക്കാട്ട് സൈതലവിയും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ നിൽപ്പു സമരം നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!