കുറ്റിപ്പുറം സബ് റജിസ്ട്രാർ ഓഫിസിന് സമീപത്തെ മരം വെട്ടിമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം
കുറ്റിപ്പുറം: കെട്ടിടനിർമാണത്തിന്റെ പേരിൽ വൻമരം വെട്ടിമാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സംഗമം. കുറ്റിപ്പുറം സബ്റജിസ്ട്രാർ ഓഫിസ് വളപ്പിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചീനിമരം വെട്ടിമാറ്റുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും മരത്തിന് ചുറ്റും ഒത്തുകൂടിയത്.
നഗരത്തിലെ പഴയ റെയിൽവേ ഗേറ്റ് പരിസരത്ത് വർഷങ്ങളായി തണൽ പരത്തുന്ന മരത്തെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സംഗമം ഒ.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. എ.എ.സുൽഫിക്കർ ആധ്യക്ഷ്യം വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം.പി.എ.ലത്തീഫ് മരസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ബാലകൃഷ്ണൻ, കെ.പി.അസീസ്, ഷാഫി, അസ്കർ കൊളത്തോൾ, ഷാഹുൽ കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here