രാജാസിലെ സ്റ്റേഡിയം നിർമ്മാണം; പ്രതിഷേധമുയരുന്നു
കോട്ടക്കൽ: രാജാസ‌് എച്ച‌്എസ‌്എസ‌് മൈതാനത്ത‌് നഗരസഭ നിർമിക്കുന്ന സ‌്റ്റേഡിയത്തിനെതിരെ പ്രതിഷേധം ശക്തം. പൂർവവിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ‘രാജാങ്കണ’ത്തെ തകർക്കുന്ന നീക്കത്തിനെതിരെ രംഗത്തെത്തി. സേവ് രാജാസ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട‌്.
പച്ചപ്പ‌് നിറഞ്ഞതാണ‌് രാജാസിന്റെ മൈതാനം. മഴക്കാലത്ത‌് വെള്ളംനിറഞ്ഞ‌് തടാകമാകും ഇവിടം. അങ്ങനെ സംഭരിക്കുന്ന വെള്ളമാണ‌് സമീപവീടുകളിൽ ജലക്ഷാമം ഇല്ലാതാക്കുന്നത‌്. വേനൽക്കാലത്ത‌് കളിക്കളമായും ഉപയോഗിക്കും. പുറമെനിന്നെത്തുന്നവർക്ക‌് കൗതുക്കാഴ‌്ചയാണിത‌്.
പുതിയ സ‌്റ്റേഡിയം വന്നാൽ ജലസംരക്ഷണം ജലരേഖയാകും. നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കാൻ തീരുമാനം. സ‌്കൂൾ അധികൃതരെയും പിടിഎ കമ്മിറ്റിയെയും അറിയിക്കാതെയാണ് സ്റ്റേഡിയം നിർമാണവുമായി നഗരസഭ മുന്നോട്ടുപോകുന്നത‌്. ജലസംഭരണത്തിനുള്ള നടപടി സ്വീകരിച്ചേ സ്റ്റേഡിയം പണിയൂവെന്നാണ‌് ചെയർമാന്റെ വാദം.
എന്നാൽ പദ്ധതിയിൽ ജലസംരക്ഷണത്തിനോ ഞാറമരങ്ങളുടെ സംരക്ഷണത്തിനോ നിർദേശമില്ല. സ‌്കൂളിന്റെ തെക്ക് ഭാഗത്തെ മിനി ഗ്രൗണ്ട് കളിക്കളമാക്കാമെന്നാണ‌് നഗരസഭാ അധികൃതർ പറയുന്നത‌്. അത് നടക്കാത്ത പദ്ധതിയാകുമെന്നാണ‌് പ്രദേശത്തെ ഫുട‌്ബോൾപ്രേമികളുടെ അഭിപ്രായം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here