HomeNewsGeneralതൊഴില്‍രഹിതര്‍ക്ക് ഓട്ടോടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു

തൊഴില്‍രഹിതര്‍ക്ക് ഓട്ടോടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു

autorickshaw

തൊഴില്‍രഹിതര്‍ക്ക് ഓട്ടോടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു

മലപ്പുറം: പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് ഓട്ടോടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു. 18-നും 50-നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗരങ്ങളില്‍ 1,20,000 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓട്ടോടാക്‌സി ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. പരമാവധി 3.70 ലക്ഷം രൂപയാണ് ലഭിക്കുക. തുക ആറുശതമാനം പലിശനിരക്കില്‍ അഞ്ചുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് (ഫോണ്‍: 0483 2731496), സബ് ഓഫീസ് വണ്ടൂര്‍ (04931 246644) എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും.

Content highlight: grant scheduled caste auto taxi


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!