അധ്യാപകരും സമൂഹവും കുട്ടികളോടുള്ള കടമ മറക്കരുത് -പി.എസ്. ശ്രീധരൻപിള്ള
വളാഞ്ചേരി : പ്രതിഭകളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന കടമ അധ്യാപകർ വിസ്‌മരിക്കരുതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ 75-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ അന്തർലീനമായ സർഗശക്തികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷനായി. ഡോ. കെ.ടി. ജലീൽ എം.എൽ.എ., വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്‌കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, പി. നൗഷാദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ, ഗാനമേള എന്നിവയുമുണ്ടായി. ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥി അഭിമന്യു വരച്ച ശ്രീധരൻപിള്ളയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here