കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പി.ടി ഷംല ടീച്ചർ സത്യപ്രതിജ്ഞ ചെയ്തു
വളാഞ്ചേരി: വെണ്ടല്ലൂർ ഡിവിഷനിൽ നിന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി ഷംല ടീച്ചർ വൈസ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. യു.ഡി.എഫിലെ മുൻധാരണ പ്രകാരമാണ് ഈ മാറ്റം.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് അംഗങ്ങളും യുഡിഎഫ് നേതാക്കളും സന്നിഹിതരായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പുതിയ വൈസ് പ്രസിഡന്റിന് സ്വീകരണവും ഒരുക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here