HomeNewsMeetingFelicitationഎസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം;വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ ആദരിച്ചു പി.ടി.എ

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം;വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ ആദരിച്ചു പി.ടി.എ

Vhss-valanchery-sslc-2024

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം;വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ ആദരിച്ചു പി.ടി.എ

വളാഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂളിന് നൂറ് ശതമാനം നേട്ടം കൈവരിക്കാൻ പ്രയത്നിച്ച അധ്യാപകരെ പി.ടി.എ ആദരിച്ചു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പി ടി എ അധ്യാപകരെ ആദരിച്ചത്.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പി.ടി.എ, സ്കൂൾ മാനേജ്മെൻറ്, സ്റ്റാഫ് എന്നിവർ നേരത്തെ സംയുക്തമായി അനുമോദിക്കുകയും ചെയ്തിരുന്നു. എസ്.എസ്.എൽ.സി സമ്പൂർണ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിജയിച്ച മുഴുവൻ കുട്ടികൾക്കും സ്കൂൾ സ്റ്റാഫിൻെറ നേതൃത്വത്തിൽ ബിരിയാണിയും നൽകി. പത്താം ക്ലാസിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകർക്കും പി.ടി.എ എക്സിക്യുട്ടിവ് കമ്മിറ്റി ട്രോഫികളും കൈമാറി. അധ്യാപകർക്കുള്ള അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷനായിരുന്നു . വാർഡ് കൗൺസിലർ കെ.വി. ഉണ്ണിക്കൃഷ്ണൻ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപിക സി.ആർ. ശ്രീജ, ഗേൾസ് ഹയർ സെക്കൻ്റ്റി സ്കൂൾ പ്രധാനധ്യാപകൻ എം.വി. ജയ്സൺ, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, വിജയഭേരി കോഡിനേറ്റർ സി. രജിത്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ്, നാലകത്ത് കരീം, ഷംസു പാറക്കൽ, ഖദീജ, സമദ്, അപ്പു, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!