HomeNewsEducationNewsകുറ്റിപ്പുറം സബ്ജില്ല പി. ടി.എ ഫോറം രൂപീകരിച്ചു

കുറ്റിപ്പുറം സബ്ജില്ല പി. ടി.എ ഫോറം രൂപീകരിച്ചു

pta-school-kuttippuram-2024

കുറ്റിപ്പുറം സബ്ജില്ല പി. ടി.എ ഫോറം രൂപീകരിച്ചു

2024-25 വർഷത്തെ കുറ്റിപ്പുറം ഉപജില്ലാ പി.ടി.എ. ഫോറം രൂപീകരിച്ചു. വളാഞ്ചേരി നഗരസഭ ടൗൺഹാളിൽ ചേർന്ന പി.ടി.എ.പ്രസിഡൻ്റുമാരുടെ സംഗമം മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളിൽ പി.ടി.എ. യുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും നമ്മുടെ സബ്ജില്ലയിൽ പി.ടി.എ. ഫോറത്തിൻ്റെ പ്രവർത്തനം വളരെ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാലയത്തേയും സമൂഹത്തേയും ഒന്നിച്ചു നിർത്തി കൊണ്ടു പോകുന്നതിൽ പി.ടി.എ. പ്രസിഡൻ്റുമാർക്ക് വലിയ പങ്കുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പി.ടി.എ. പ്രസിഡൻ്റുമാരുടെ മുൻകൈയിൽ നമ്മുടെ സബ്ജില്ലയിൽ ഏറ്റെടുത്തു നടത്തിയ നിരവധി വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി.
pta-school-kuttippuram-2024
SSK ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
പി.ടി.എ.യുടെ ചുമതലകളും കടമകളും സംബന്ധിച്ച് ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ച അദ്ദേഹം പൊതുവിദ്യാഭ്യാസരംഗത്തെ നൂതന പ്രവർത്തങ്ങളും എടുത്തുകാട്ടി. സബ്ജില്ലയിലെ അക്കാദമിക സമൂഹം ഈ അദ്ധ്യയനവർഷം ഏറ്റെടുത്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി.കെ.ഹരീഷ് വിശദീകരിച്ചു.
സബ്ജില്ലയിൽ നടക്കാൻ പോകുന്ന വിവിധ മേളകൾ അടക്കമുള്ള പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിലെപ്പോലെ ഇത്തവണയും പി.ടി.എ. ഫോറത്തിൻ്റെ സജീവമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സബ്ജില്ലാ പി.ടി.എ. പ്രസിഡൻ്റ് ശ്രീ. നസീർ തിരൂർക്കാട് ആദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്‌റ്റേഴ്സ് ആൻ്റ് പ്രിൻസിപ്പൽ ഫോറം ഭാരവാഹികളായ ശ്രീ. നിഷാദ് തോട്ടോളി, ശ്രീ. വഹാബ് മാഷ്, ശ്രീ. രാജേഷ് മാഷ്,ഹൈദരലിമാഷ് പി. പവിത്രൻ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ : നസീർ തിരൂർക്കാട് ( പ്രസിഡൻ്റ്), സുരേഷ് മലയത്ത്, ഉസ്മാൻ പൂളക്കോട്, രമ്യ ദിനേഷ്കെ .വി., ഷെരീഫ് പാലോളി ( വൈസ് പ്രസിഡൻ്റുമാർ)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!