മാറാക്കരയിൽ വില്ലേജ് ഓഫീസർമാരെ നിയമിക്കണമെന്ന് നാട്ടുകാർ
മാറാക്കര: മാറാക്കരയിൽ വില്ലേജ് ഓഫീസർമാരില്ലാത്തത് ജനങ്ങൾക്ക് പ്രയാസമാകുന്നു. മാറാക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഭൂവിസ്തൃതികൊണ്ട് മേൽമുറി, മാറാക്കര എന്നീ രണ്ട് വില്ലേജ് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇവിടെ രണ്ടിടത്തും സ്ഥിരമായി വില്ലേജ് ഓഫീസർമാരില്ല. സമീപ വില്ലേജുകളിൽനിന്നുള്ള ഓഫീസർമാർക്ക് താത്‌കാലിക ചാർജ് നൽകിയാണ് ഓഫീസിന്റെ പ്രവർത്തനം നടക്കുന്നത്.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ ഇവർക്ക് ഓഫീസിൽ വരാൻ കഴിയുന്നുള്ളൂ. മാത്രമല്ല വിവിധാവശ്യങ്ങൾക്കായി നൽകിയ അപേക്ഷകൾ നേരത്തേ ഓൺലൈനായി സ്വീകരിച്ചതിനാൽ അവ പരിശോധിച്ച് ഡിജിറ്റൽ ഒപ്പോടുകൂടി സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ താത്‌കാലിക ചാർജ് ലഭിച്ചവർക്കാകുന്നില്ല. രണ്ട് ഓഫീസുകളിലും വില്ലേജ് ഓഫീസർമാരെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here