HomeNewsPublic Issueവളാഞ്ചേരിയിൽ നിന്ന് ഗ്രാമീണപാതകളിലൂടെ കെഎസ്ആർടിസി വേണമെന്ന് ആവശ്യം

വളാഞ്ചേരിയിൽ നിന്ന് ഗ്രാമീണപാതകളിലൂടെ കെഎസ്ആർടിസി വേണമെന്ന് ആവശ്യം

ksrtc

വളാഞ്ചേരിയിൽ നിന്ന് ഗ്രാമീണപാതകളിലൂടെ കെഎസ്ആർടിസി വേണമെന്ന് ആവശ്യം

വളാഞ്ചേരി ∙ തിരൂർ നഗരത്തെ ബന്ധപ്പെടുത്തി വളാഞ്ചേരിയിൽനിന്നു ഗ്രാമീണമേഖലകളിലൂടെ കെഎസ്ആർടിസി ബസുകൾ ഓടിക്കുന്നതിനു സംവിധാനമുണ്ടാക്കണമെന്ന് ആവശ്യം. വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറം, ചെമ്പിക്കൽ, തിരുനാവായ, തൃപ്രങ്ങോട്, ആലത്തിയൂർ, ബിപി അങ്ങാടി വഴിയും കാടാമ്പുഴ, പുത്തനത്താണി, തിരുനാവായ, കാരത്തൂർ വഴിയും തിരൂർ ഭാഗത്തേക്ക് ബസ് ഓടിക്കണമെന്നാണ് ആവശ്യം. നിലവിൽ വളാഞ്ചേരി, പുത്തനത്താണി, കൽപകഞ്ചേരി, വൈലത്തൂർ വഴി തിരൂരിലേക്ക് സ്വകാര്യബസുകൾ മാത്രമാണ് കാര്യമായുള്ളത്.
Ads
ഇതേ റൂട്ടിൽ ഏതാനും കെഎസ്ആർടിസി ബസുകൾ കൂടി ഓടിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. സ്വകാര്യബസ് സമരമുണ്ടാകുമ്പോൾ ഈ മേഖലയിലെ യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. വളാഞ്ചേരി–തിരൂർ റൂട്ടിൽ കാവുംപുറത്ത് കെഎസ്ആർടിസി–ഓർഡിനറി–ഫാസ്റ്റ് സർവീസുകൾക്ക് പുതിയ സ്റ്റോപ് അനുവദിച്ചിരുന്നു. ഏതാനും പുതിയ ബസുകൾകൂടി ഇതുവഴി ഓടിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!