HomeNewsInaugurationഇരിമ്പിളിയം പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു

ഇരിമ്പിളിയം പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു

puramannur-ch-road

ഇരിമ്പിളിയം പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ആറാം വാർഡിൽ ഉൾപ്പെട്ട പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു.റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു. പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യഘട്ടത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് പദ്ധതി നടപ്പിലാക്കിയത്. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ്യനുമായവി.ടി.അമീറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് റോഡ് നാടിന് സമർപ്പിച്ചു.പഞ്ചായത്ത് അംഗം സൈഫുന്നീസ, അഹമ്മദ് കുട്ടി പൊറ്റയിൽ, ടി.ടി.മജീദ്, ടി.പി.ഹംസു, എ.വി. മുഹമ്മദ് കുട്ടി, സലാം കാരാട്ട്, പി.നൗഷാദ്, ടി.ടി. സൈതാലി, പി.കെ.മുഹമ്മദ് കുട്ടി, പി.ഉണ്ണീൻകുട്ടി,സിദ്ധീഖ് പൊട്ടക്കാവിൽ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!