ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്: റഫീഖ് നാലാമതും ‘മിസ്റ്റർ മലപ്പുറം’
വളാഞ്ചേരി: ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും വളാഞ്ചേരി ഓക്സി ജിമ്മും ചേർന്നു നടത്തിയ ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വി.പി ഇർഷാദ് ആധ്യക്ഷ്യം വഹിച്ചു. റഫീഖ് ഇരുമ്പുഴി (മലപ്പുറം റോയൽ ഫിറ്റ്നസ്) മിസ്റ്റർ മലപ്പുറമായും ഷംസീർ ഇരുമ്പുഴി (മലപ്പുറം റോയൽ ഫിറ്റ്നസ്) സബ്‌ജൂനിയർ മിസ്റ്റർ മലപ്പുറമായും തിരഞ്ഞെടുത്തു. ലപ്പുറം ഇരുമ്പുഴി സ്വദേശിയായ റഫീഖിന്റെ നാലാമത് മിസ്റ്റർ മലപ്പുറം പട്ടമാണ്.

റഫീഖ് ഇരുമ്പുഴി – മിസ്റ്റർ മലപ്പുറം
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here