കാലിചായയിലും കള്ളത്തരം!!! കുറ്റിപ്പുറത്തും തിരൂരിലും പരിശോധന; സ്ഥപന നടത്തിപ്പുകാർക്ക് പിഴ
കുറ്റിപ്പുറം: കാലിചയയുടെയും അളവിലും കുപ്പിവെള്ളത്തിന്റെ വിലയിലും കൃത്രിമം നടത്തി വില്പന നടത്തിയതിന് സ്ഥാപന നടത്തിപ്പുകാർക്ക് പിഴ ചുമത്തി. തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളോടനുബന്ധിച്ച കന്റീനുകളിലാണ് ചായയുടെ അളവ് കുറച്ചു വിൽപന. ചായ 150 മില്ലി ലീറ്റർ നൽകുന്നതിനു പകരം 100 മില്ലി ലീറ്ററാണ് നൽകുന്നത്. കപ്പിൽ 150 മില്ലി ലീറ്റർ എന്ന തോതിലാണ് റെയിൽവേ കരാർ അംഗീകരിച്ചത്. അതനുസരിച്ചാണ് വില നിശ്ചയിക്കുന്നതും. മഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് കുപ്പിവെള്ളത്തിന് ഒരു രൂപ അധികം വാങ്ങുന്നതിനു പിഴയിട്ടത്.
150 മില്ലിലിറ്റർ ചായ വേണ്ടിടത്താണ് 100 മില്ലിലിറ്റർ നൽകി കടക്കാരൻ ഉപഭോക്താവിനെ വഞ്ചിക്കുന്നത്. ഇത്തരത്തിൽ 100 ചായ വിറ്റാൽ കടക്കാരന്റെ അധികലാഭം 33 ചായയുടെ വിലയാണ്.
ബോട്ടിലുകളിൽ 19 രൂപ വിലയെന്ന് അച്ചടിക്കുകയും 20 രൂപ ഈടാക്കുന്നതായും കണ്ടെത്തി. അസിസ്റ്റന്റ് കൺട്രോളിങ് ഇൻസ്പെക്ടർ സുധീർ രാജ്, സീനിയർ ഇൻസ്പെക്ടർ സുജ എസ്.മണി, ഇൻസ്പെക്ടർമാരായ ടി.പി.ജൗഹർ, പി.സൗമി, സുദേവൻ, മണികണ്ഠൻ, കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here