വളാഞ്ചേരി മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന
വളാഞ്ചേരി : വളാഞ്ചേരി നഗരത്തിലെ മീൻമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മിന്നൽ പരിശോധന. പഴക്കമുള്ള മത്സ്യം വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികൾ വിവിധ സ്ഥലങ്ങളിൽനിന്നും ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷാവകുപ്പിന്റെ സഞ്ചരിക്കുന്ന അത്യാധുനിക സംവിധാനമുള്ള ലാബ് പരിശോധനക്കെത്തി പച്ചമീനുകളുടെ ഗുണനിലവാരം പരിശോധിച്ചത്.
എട്ടിനം മീനുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. എല്ലാം ഗുണനിലവാരമുള്ളവയായിരുന്നുവെന്നും പരിശോധനകൾ കർശനമാക്കിയതാണ് ഇതിനു കാരണമെന്നും സുരക്ഷാ ഓഫീസറായ ഷിബു പറഞ്ഞു. ലോക്ഡൗണിനെത്തുടർന്ന് മത്സ്യത്തിന് ക്ഷാമം അനുഭവപ്പെട്ടതോടെ മാസങ്ങൾ പഴക്കമുള്ള മീനുകളാണ് വിൽപ്പനക്കെത്തിയിരുന്നത്. തുടർന്നുനടന്ന പരിശോധനകളിൽ ടൺകണക്കിന് ഇത്തരം മത്സ്യങ്ങൾ അധികൃതർ പിടികൂടി നശിപ്പിക്കുകയും ചെയ്തിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here