HomeNewsIncidentsവളാഞ്ചേരിയില്‍ ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വളാഞ്ചേരിയില്‍ ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

valanchery hotel raid

വളാഞ്ചേരിയില്‍ ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വളാഞ്ചേരി: വളാഞ്ചേരിയില്‍ എ.സി. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ശുചിത്വമില്ലാത്ത മറുനാടന്‍ തൊഴിലാളികള്‍ അടുക്കളയില്‍ പണിയെടുക്കുന്നത് കണ്ടതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. പാത്രങ്ങളില്‍ കരിഓയിലിന് സമാനമായ എണ്ണകളും പഴക്കമുള്ള പൊറോട്ട, ഫ്രൈഡ് റൈസ്,വിവിധയിനം കറികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

11 ഹോട്ടലുകളിലാണ് പരിശോദന നടന്നത് . മദീന ഹോട്ടൽ ,ന്യൂ അമ്പാടി,ഗ്രാൻഡ് ഹോട്ടൽ ,സോനാ പാർക്ക് ,ചങ്ങായീസ് ,അൽബൈക്..എന്നീ ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്. പണിയെടുക്കുന്ന മറുനാടന്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍പോലും ഹോട്ടലുടമകള്‍ക്ക് വ്യക്തമല്ലെന്നും ആയതിനാല്‍ ഇവര്‍ക്ക് ഹെല്‍ത്ത്കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ടി. ജോഷി, കെ.സി. ഫൈസിയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ്. ഡൈസണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

Content highlights:raid in hotels valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!