Railway corridor and gas pipeline surveys at valanchery left thousands fear for losing their land
വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുക്കല്‍ നടപടികളും അടയാളപ്പെടുത്തലുകളും പുരോഗമിക്കുന്ന വളാഞ്ചേരി മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിൽ. അതിവേഗ റെയില്‍പ്പാത (എച്ച്.എസ്.ആര്‍.സി), ഗെയില്‍ പദ്ധതി പ്രകാരമുള്ള ഗ്യാസ് പൈപ്പ് ലൈന്‍ എന്നീ രണ്ട് വന്‍കിട പദ്ധതികള്‍ കടന്നുപോകുന്നതിനായി വളാഞ്ചേരിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടയാളപ്പെടുത്തലുകള്‍ പുരോഗമിക്കുകയാണ്. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ജനവാസകേന്ദ്രങ്ങളാണ് മിക്കടയിവും. പദ്ധതികള്‍ക്കായി അടയാളപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയതും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെയാണ്.
അതിവേഗ റെയില്‍പ്പാതയ്ക്കായി 110 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമെന്നാണ് പദ്ധതി രേഖയില്‍ പറയുന്നത്. ഈ അളവില്‍ സ്ഥലമെടുപ്പ് നടത്തിയാല്‍ പഞ്ചായത്തിലെ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നും പ്രദേശവാസികള്‍ പറയുന്നു.
പദ്ധതികള്‍മൂലം കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില നല്‍കാതെ കുടിയൊഴിപ്പിക്കുന്ന സ്ഥിതി ഉണ്ടാവരുതെന്ന് ഡി.വൈ.എഫ്.ഐ വളാഞ്ചേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു. കെ.പി. യാസര്‍ അറാഫത്ത് അധ്യക്ഷതവഹിച്ചു. ഇ.പി. അച്യുതന്‍, എന്‍. ബാബു, പി.കെ. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Summary:Thousands of families in Valanchery panchayath left mistrusted as the surveys on high speed railway corridor and Gail gas pipeline advances. According to the georgraphy of the panchayath, all those areas that comes under the project are inhibited and people are in the fear of losing their land and houses. dyfi Valanchery panchayath convention has asked the government that those who lose their houses should get the price of their land, equivalent to the market value.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here