യാത്രക്കാരുടെ കുറവ് : ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ
കുറ്റിപ്പുറം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിച്ചുരുക്കി റെയില്‍വേ. മേയ് ആറു മുതല്‍ 15 വരെയുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുച്ചിറപ്പള്ളി ജംഗ്ഷന് – തിരുവനന്തപുരം സെന്‍ട്രല്‍ , തിരുവനന്തപുരം സെന്‍ട്രല്‍ – തിരുച്ചിറപ്പള്ളി ജംഗ്ഷന്,ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്റര്‍സിറ്റി),തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍(ഇന്റര്‍സിറ്റി),പുനലൂര്‍- ഗുരുവായൂര്‍ സ്പെഷല്‍, ഗുരുവായൂര്‍ – പുനലൂര്‍ സ്പെഷല്‍,എറണാകുളം ജംഗ്ഷന്-കണ്ണൂര്‍ (ഇന്റര്‍സിറ്റി)കണ്ണൂര്‍ -എറണാകുളം ജംഗ്ഷന്(ഇന്റര്‍സിറ്റി, ആലപ്പുഴ-കണ്ണൂര്‍(എക്സിക്യൂട്ടീവ്),കണ്ണൂര്‍-ആലപ്പുഴ(എക്സിക്യൂട്ടീവ്) എന്നീ ട്രെയിനുകളാണ് താല്‍ക്കാലികമായി വെട്ടിച്ചുരുക്കിയത്. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here