കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ പോർച്ച് പുതുക്കിപ്പണിയുന്നു
കുറ്റിപ്പുറം : റെയിൽവേസ്റ്റേഷനിലെ കാർ പോർച്ച് പുതുക്കിപ്പണിയുന്നു. അമൃത് ഭാരത് പദ്ധതിപ്രകാരം അടുത്തിടെ നിർമിച്ച കാർ പോർച്ച് പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിക്കുന്നത്. അമൃത് ഭാരത് പദ്ധതിപ്രകാരം നിർമിച്ച കാർ പോർച്ചിന് വീതിയും നീളവും കുറവായതുമൂലം യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾ നിർത്താൻ സൗകര്യം കുറവായിരുന്നു. ഒന്നിൽക്കൂടുതൽ വാഹനങ്ങൾ ഒരേസമയം ഇവിടെ നിർത്താൻ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് മഴപെയ്യുന്ന സമയത്ത് വാഹനം നിർത്തി ഇറങ്ങുന്ന യാത്രക്കാർ മഴകൊള്ളേണ്ട അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയതു നിർമിക്കാൻ റെയിൽവേ തീരുമാനിച്ചത്. 14 മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലുമാണ് പുതിയ പോർച്ച് നിർമിക്കുന്നത്. ഇവിടെ ഒരേസമയം നാലു കാറുകൾ നിർത്താൻ കഴിയും. 80 ലക്ഷം രൂപയാണ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here