കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രാജീവ് ഗാന്ധി അനുസ്‌മരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും സദ്ഭാവന പ്രതിജ്ഞയും നടത്തി. പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷനായി. പി.വി. മോഹനൻ, കെ.പി. അസീസ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, മനോജ് പേരശ്ശനൂർ, ഹമീദ് പാണ്ടികശാല, ടി.കെ. ബഷീർ, പ്രവീൺ പാഴൂർ, ടി. ഹംസ, മുസ്തഫ പുഴനമ്പ്രം തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here