മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും
റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സൗഉദി അറേബ്യയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സഊദി ചാന്ദ്ര സമിതി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ റമദാൻ ആരംഭിക്കും.
മഗ്‍രിബ് നമസ്കാരാന്തരം ചേര്‍ന്ന സഊദി ചാന്ദ്ര കമ്മിറ്റിയാണ് മാസപ്പിറ കണ്ടതായി വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോർട്ട് സ്ഥിരീകരിച്ചത്. അതേസമയം, കുവൈത്തിലും റമദാൻ മാസപ്പിറവി ദൃശ്യമായില്ല. തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാകും. സഊദിയെ പിൻപറ്റിയാണ് സാധാരണ ഗതിയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ മാസപ്പിറവി നിർണയം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here