പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ദേവിക-രമ്യാ ഹരിദാസ് എം.പി
ഇരിമ്പിളിയം:പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ഇരിമ്പിളിയം പഞ്ചായത്തിലെ 13-ാം വാർഡ് തിരു നിലംപുളിയപ്പറ്റ ക്കുഴി ബാലകൃഷ്ണൻ ഷീബ ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ദേവികയെന്ന്, രമ്യാ ഹരിദാസ്.എം.പി.
യാതോരു മുന്നൊരുക്കവുമില്ലാതെ, ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറന്ന്, ഒന്നാമനാവാൻ ശ്രമിച്ചതിന്റെ അനന്തരഫലമാണ് എല്ലാവരെയും ദു:ഖത്തിലായ ദേവികയുടെ വിയോഗമെന്നും അവർ പറഞ്ഞു. പ്രതിപക്ഷനേതാവും, കെ.പി.സി.സി.പ്രസിഡണ്ടും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ, സർക്കാറിന്റെ ഇക്കാര്യത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സിന്റെയും, കെ.എസ്.യു.വിന്റെയും സംസ്ഥാന പ്രസിഡണ്ടുമാരും നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. അതിനൊക്കെ പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നും അവർ പറഞ്ഞു. ദേവികയുടെ കുടുംബത്തെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുന്നതിനായി, പുളിയപ്പറ്റ ക്കുഴി ഹരിജൻ കോളണിയിൽ സ്ഥിതി ചെയ്യുന്ന ദേവികയുടെ വസതിയിലെത്തിയതായിരുന്നു അവർ.
ഡി.സി.സി സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ.മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചീരി, പി.സി മരക്കാർ അലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഉമറലി കരേക്കാട്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശബാബ് വക്കരത്ത്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ മുരളീധരൻ, എ.പി നാരായണൻ മാസ്റ്റർ, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി.ഷഹ്നാസ്, ബിനീഷ് മങ്കേരി, എന്നിവരും സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here