സംഭാവന പിരിവിൻ്റെ മറവിൽ കുരുമുളക് മോഷണശ്രമം; രണ്ടത്താണി സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ
പരപ്പനങ്ങാടി: വീടുകൾ കയറി സംഭാവന സ്വീകരിക്കുന്നത് മറയാക്കി കുരുമുളക് മോഷണം നടത്താൻ ശ്രമിച്ചയാളെ പരപ്പനങ്ങാടിയിൽ പിടികൂടി. രണ്ടത്താണി വലിയാക്കത്തൊടി മുസ്തഫ കോയ തങ്ങളുടെ മകൻ ഫസൽ പൂക്കോയ തങ്ങളെ(39)യാണ് പരപ്പനങ്ങാടി എസ് ഐ അജീഷ് കെ ജോണിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയതത്. കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിട്ടുള്ള കുരുമുളക് കളവ് ചെയ്യുന്നതിന് വേണ്ടി ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രി സമയത്ത് വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന നാല് ചാക്ക് കുരുമുളക് കടത്താനായി ശ്രമിച്ച ആളെ നാട്ടുകാർ ചേർന്ന് ഓടിക്കുകയും റോഡിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ചെയ്തു. ഇയാൾ കൊണ്ടുവന്ന സ്കൂട്ടറിന്റെ ഉള്ളിൽ മണ്ണാർക്കാട് ഉള്ള ഒരു മതസ്ഥാപനത്തിന്റെ കീഴിലുള്ള കോളേജിലെ റസീറ്റ് ബുക്കുകൾ കണ്ട് പരിശോധിച്ചതിൽ മോഷണം നടത്താൻ ശ്രമിച്ച വീട്ടിൽ ഒരാഴ്ച മുമ്പ് ഒരാൾ വന്നിരുന്നതായും ആ വീട്ടിൽ നിന്ന് കോളേജിലേക്ക് വേണ്ടി സംഭാവന രശീതി നൽകി സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണെന്നും അന്ന് വന്നയാൾ കുരുമുളക് എവിടെയാണ് സൂക്ഷിക്കുന്നത് എന്നും മറ്റും വീട്ടുകാരിൽ നിന്ന് രഹസ്യമായി ചോദിച്ചറിഞ്ഞിരുന്നു. നാട്ടുകാർ പരിശോധിച്ചതിൽ മറ്റൊരു സ്ഥലത്ത് നിന്ന് ഇയാളെ കണ്ടെത്തുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭാവന വാങ്ങാൻ വന്ന ആളും മോഷണം നടത്താൻ വന്നയാളും ഒരാളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കൂടുതലായി അന്വേഷണം നടത്തിയതിൽ ഇയാൾക്ക് സമാനമായ രണ്ട് കളവ് കേസുകൾ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലും മൊബൈൽ മോഷണം നടത്തിയതിന് വേങ്ങര പോലീസ് സ്റ്റേഷനും കേസുകൾ ഉള്ളതായി മനസ്സിലായിട്ടുള്ളതാണ്. മറ്റു കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. എസ്.ഐക്ക് പുറമെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പരമേശ്വരൻ, ഷാഫി, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ പ്രതിയെ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here