രണ്ടത്താണിയിലെ മലിനജലപ്രശ്‌നം : ദേശീയപാത നിർമാണക്കമ്പനി ഓഫീസിൽ യു.ഡി.എഫ്. പ്രതിഷേധം
കോട്ടയ്ക്കൽ : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി രണ്ടത്താണി അയൂബ് ഖാൻ റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരേ പ്രതിഷേധവുമായി യു.ഡി.എഫ്. പാത നിർമിക്കുന്ന കെ.എൻ.ആർ.സി.യുടെ പൂവൻചിനയിലെ ഓഫീസിലേക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യു.ഡി.എഫ്. മാർച്ച് നടത്തി. മാറാക്കര ഗ്രാമപ്പഞ്ചായത്ത് ആസ്തിയിൽപ്പെട്ട അയൂബ് ഖാൻ റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്നതുമൂലം ഒരു നാടൊന്നാകെ പ്രയാസപ്പെടുകയാണ്. ഈ പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറി കിണറുകളും പരിസരങ്ങളും മലിനമായി. ഇത് പരിഹരിക്കാൻ വേണ്ട നടപടി ഉടൻ സ്വീകരിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. കമ്പനിയുടേത് ധിക്കാരപരമായ നടപടിയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത, വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, ഒ.കെ. സുബൈർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി, വി. മധുസൂദനൻ, പി. മൻസൂറലി തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here