HomeNewsCrimeപാങ്ങിൽ 1000 കിലോ റേഷനരിയും 250 കിലോ ഗോതമ്പും പിടികൂടി

പാങ്ങിൽ 1000 കിലോ റേഷനരിയും 250 കിലോ ഗോതമ്പും പിടികൂടി

ration-rice

പാങ്ങിൽ 1000 കിലോ റേഷനരിയും 250 കിലോ ഗോതമ്പും പിടികൂടി

പാങ്ങ് പൂക്കോട് സ്വകാര്യ ഷെഡിൽനിന്ന് 1000 കിലോഗ്രാം റേഷനരിയും 250 കിലോഗ്രാം ഗോതമ്പും പിടികൂടി. മറിച്ചു വിൽപനയ്ക്കായി സിവിൽ സപ്ലൈസ് കോർപറേഷന്റെ ചാക്കിൽ‌നിന്നു ബ്രാൻഡ് രേഖപ്പെടുത്തിയ ചാക്കിലേക്കു മാറ്റിയ നിലയിലാണ് ഇവ കണ്ടെടുത്തത്. 50 കിലോഗ്രാം വീതമുള്ള 20 ചാക്കുകളിലായിരുന്നു അരി.

ആളൊഴിഞ്ഞ സ്ഥലത്തെ സ്വകാര്യ ഷെഡ് ഉൾപ്പെട്ട കെട്ടിടത്തിൽ പഞ്ചായത്ത് ഉദ്യോഗസ്‍ഥർ മാലിന്യപ്രശ്‍നവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനു നോട്ടിസ് നൽകാനെത്തിയപ്പോഴാണ് അനധികൃതമായി സൂക്ഷിച്ച ഭക്ഷ്യധാന്യം കണ്ടെത്തിയത്. തെലുങ്കാന സിവിൽ സപ്ലൈസ് കോർപറേഷൻ എന്നാണ് ചാക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

വിവരമറിയിച്ചതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസർ എൽ.മിനി സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്തവ കേരളത്തിലെ റേഷൻ കടകളിലേത് അല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും എഫ്‍സി‍ഐ അധികൃതർ പരിശോധന നടത്തിയാലേ വ്യക്തത ലഭിക്കൂ എന്നും അവർ പറഞ്ഞു. അരിയും ഗോതമ്പും സപ്ലൈകോ ഗോഡൗണിലേക്കു മാറ്റി. ഉടമയെക്കുറിച്ച് വ്യക്തത ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!