വളാഞ്ചേരി നഗരസഭയിൽ ഖരമാലിന്യ സർവേ ആരംഭിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ മാലിന്യത്തിന്റെ അളവ്, ഗുണനിലവാരം എന്നിവയുടെ പഠനത്തിന് വേണ്ടിയുള്ള സർവേയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയുടെ ഇരുപത്തഞ്ച് വർഷത്തേക്കുള്ള ഖരമാലിന്യ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി ആണ് സർവേ നടത്തുന്നത്. സർവേയുടെ ഭാഗമായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളും മറ്റു ഖരമാലിന്യങ്ങളും ശേഖരിക്കുന്നത്.സ്ഥാപനങ്ങളിൽ നിന്നും ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിന് പാലച്ചോടി നിന്നും തുടക്കമായി. നഗരസഭ ഹെൽത് ഇൻസ്‌പെക്ടർ സുനിൽ കുമാർ വി, ഡി പി എം യൂ പ്രതിനിധി സതീശൻ, ജെ എച് .ഐ മാരായ പത്മിനി, ഫൗസിയ കെ സി, ബിന്ദു ഡി വി, സുഹാസ്, ഹരിത കർമ്മ സേന കോർഡിനേറ്റർ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, ടെക്‌നിക്കൽ സപ്പോർട്ട് ടീമംഗങ്ങൾ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here