HomeNewsPublic Issueകുറ്റിപ്പുറത്തെ ശുചിത്വപ്രശ്‌നം: ഓടകള്‍ ഒരുമാസത്തിനകം വൃത്തിയാക്കണമെന്ന് ആര്‍.ഡി.ഒ.

കുറ്റിപ്പുറത്തെ ശുചിത്വപ്രശ്‌നം: ഓടകള്‍ ഒരുമാസത്തിനകം വൃത്തിയാക്കണമെന്ന് ആര്‍.ഡി.ഒ.

കുറ്റിപ്പുറത്തെ ശുചിത്വപ്രശ്‌നം: ഓടകള്‍ ഒരുമാസത്തിനകം വൃത്തിയാക്കണമെന്ന് ആര്‍.ഡി.ഒ.

കുറ്റിപ്പുറം: നഗരത്തിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് അഭിഭാഷക കമ്മിഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളില്‍ ഒരുമാസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് ആര്‍.ഡി.ഒ. ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുകൂടിയായ ആര്‍.ഡി.ഒ. ഡോ. അദീല അബ്ദുള്ളയാണ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ വിധി പറഞ്ഞത്.
കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട്‌ചെയ്ത സാഹചര്യത്തില്‍ ഓടകള്‍ വൃത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വ്യാപാരസ്ഥാപനങ്ങളില്‍നിന്നും ഹോട്ടലുകളില്‍നിന്നും മാലിന്യങ്ങള്‍ ഓടകളിലേക്ക് തള്ളുന്നുണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. മാലിന്യം ഓടകളിലേക്ക് തള്ളാനായി സ്ഥാപിച്ച പൈപ്പുകള്‍ അടയ്ക്കണമെന്നും ഓടകളിലൂടെ മഴവെള്ളം ഒഴുകുന്നതിന് സൗകര്യമൊരുക്കണമെന്നും ആര്‍.ഡി.ഒ. ആവശ്യപ്പെട്ടു.
ഓടകളും അഴുക്കുചാലുകളും വൃത്തിയാക്കുമ്പോള്‍, പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ കടമുറികള്‍ക്ക് അടിയിലുള്ള ഓടയിലെ മാലിന്യവും നീക്കേണ്ടിവരും. പഞ്ചായത്ത് നേരത്തേ കത്തുനല്‍കിയിട്ടും ഇക്കാര്യത്തില്‍ നടപടിയുണ്ടായിരുന്നില്ല.
പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒ. മുമ്പാകെ ഹാജരായിരുന്നു. നടപടികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിക്കണമെന്ന സെക്രട്ടറിയുടെ ആവശ്യം പരാതിക്കാരന്റെ അഭിപ്രായമാരാഞ്ഞശേഷം ആര്‍.ഡി.ഒ. അംഗീകരിച്ചുനല്‍കി. അഡ്വ. കെ. മെഹറൂഫ് ഷിഹാബിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Summary: RDO Adila Abdulla has ordered to find a solution to fix the faulty drainage issue in the Kuttippuram town


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!