HomeNewsEventsതിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം

തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം

re-echo-tirunavaya-2024

തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം

തിരുന്നാവായ: തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ സമഗ്ര സാംസ്ക്കാരിക പൈതൃക ടൂറിസം പദ്ധതി തയ്യാറാക്കണം. തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം ആവശ്യപ്പെട്ടു. കുറ്റിപ്പുറം നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവശിഷ്ടങ്ങൾ, താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന സമഗ്ര ടൂറിസം പദ്ധതിക്ക് രൂപം നൽകണമെന്നും മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കും വിധം മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നേരിട്ട് നടത്താൻ പദ്ധതി തയ്യാറാക്കണമെന്നും
റി എക്കൗയുടെ മുപ്പത്തി മൂന്നാം സ്ഥപക ദിന വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളാ ഹൈകോടതി വിധിക്ക് മേൽ സർക്കാർ അടിയന്തിരമായി തീർപ്പ് കൽപ്പിച്ച് തിരുന്നാവായ-തവനൂർ പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പുവ്വത്തിങ്കൽ റഷിദ് അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ്സ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഉമ്മർ പദ്ധതികൾ വിശദീകരിച്ചു. സിനി ആർട്ട് ഡയറക്ട്ടർ ജയപ്രകാശ്, സോളമൻ കളരിക്കൽ, പറമ്പിൽ ഹാരിസ്, ഇ പി മൊയ്തിൻ കുട്ടി, അംബുജൻ തവനൂർ, പരുത്തിപറ മുഹമ്മദ് ഹാജി, ടി കെ അലവിക്കുട്ടി, വി കെ അബൂബക്കർ മൗലവി ,ടി പി രാജേഷ് ,അസ്ക്കർ പല്ലാർ, ജി മണികണ്ഠൻ, സി കിളർ, സതീശൻ കളിച്ചാത്ത് കെ പി അഹമ്മദ്, കെ. കെ. റസാഖ് ഹാജി, സമീർ കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!