തിരുന്നാവായ-തവനൂർ പാലം; നിർമ്മാണത്തിനുള്ള സ്തംഭനാവസ്ഥ പരിഹരിക്കണം- റീഎക്കൗ
തിരുന്നാവായ: പതിറ്റാണ്ടുകളുടെ ആവശ്യത്തിന്ന് ഒടുവിൽ ഏതാനും ദിവസങ്ങൾക്കകം നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച തിരുന്നാവായ തവനൂർ പാലം സാങ്കേതിക കാരണങ്ങളിൽ പെട്ട് സ്തംഭിച്ച് നിൽക്കുന്നത് ഒഴിവാക്കണമെന്നും പാല നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും പരിസ്ഥിതി സംഘടനയായ റി എ ക്കൗ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് സി. കിളർ അധ്യക്ഷത വഹിച്ചു.
ഫസലുപാമ്പലത്ത് ഉദ്ഘാടനം ചെയ്തു.സി പി എം ഹാരിസ് , കെ പി സാലിം ,സതിശൻ കളിച്ചാത്ത,ഇ പി സലീം ,സി വി അഷ്റഫ്,ചിറക്കൽ ഉമ്മർ,വാഹിദ് ആയ പള്ളി ,മുനീർ തിരുത്തി,സി സമദ് , ഹനീഫ കരിമ്പനക്കൽ സംസാരിച്ചു – സി കിളർ (പ്രസിഡൻ്റ്) സതീശൻ കളിച്ചാത്ത്.സിദ്ദീഖ് വെള്ളാടത്ത് (വൈസ് പ്രസിഡൻ്റ്) അസ്ക്കർ പല്ലാർ(ജനറൽ സിക്രട്ടറി) സി കെ ശിവൻ,സി വി സുലൈമാൻ(സെക്രട്ടറി) ഹക്കീം മാങ്കടവത്ത് ട്രഷർ എന്നിവരെ തിരെഞ്ഞടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here