വായന പക്ഷാചരണ പരിപാടിക്ക് സമാപനമായി
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചയാത് സാക്ഷരതാ മിഷൻ തുടർ വിദ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന പക്ഷാചരണ പരിപാടിക്ക് സമാപനമായി. ജൂൺ 19 നു മറാക്കരയിൽ ബ്ലോക്ക് ബ്ലോക്ക് തല ഉൽഘടനവും വായന മത്സരവും നടന്നു.തുടർന്ന് ആതവനാട് വെച്ച് കൊണ്ട് അനുഭവ രചനാ മത്സരം, എടയൂരിൽ പുസ്തക പരിചയ പരിപാടി , കല്പകഞ്ചേരിയിൽ സെമിനാർ, ഇരിമ്പിളിയം പഞ്ചായത്തിൽ കവിത രചന മത്സരം, ബ്ലോക്ക് കോൺഫ്രൻസിൽ ഹാളിൽ വാർത്ത വായന മത്സരം തുടങ്ങിയവ നടന്നു. സമാപന ചടങ്ങിന്റെ ഉൽഘടനം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം പഞ്ചായത്തു വൈസ് പ്രസിഡന്റ് വി ടി അമീർ, , വളാഞ്ചേരി മുനിസിപ്പൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ റുഫീന, വളാഞ്ചേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ഷഫീന , ബ്ലോക്ക് നോഡൽ പ്രേരക് കെ ടി നിസാർ ബാബു , പ്രേരക്മാരായ കെ പ്രിയ , യു വസന്ത, സുജിത ടി പി , സജിത കെ പി എന്നിവർ സംസാരിച്ചു. എഴുത്തുകാരൻ മാനവേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.