HomeNewsEducationActivityമലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു

മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു

malayalam-university

മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂൾ സംഘടിപ്പിച്ച വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു. കവി റഫീക്ക് അഹമ്മദിന്റെ പ്രഭാഷണത്തോടെയാണ് പരിപാടി സമാപിച്ചത്.
Ads
വാരാചരണത്തിന്റെ ഉദ്ഘാടനം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളാണ് നിർവഹിച്ചത്. സാഹിത്യരചന സ്കൂൾ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് അധ്യക്ഷതവഹിച്ചു. ‘സാഹിത്യത്തിന്റെ സമൂഹശാസ്ത്രവായന’ എന്ന വിഷയത്തിൽ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
malayalam-university
രജിസ്ട്രാർ ഡോ. ഷൈജൻ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ആർ. അരുണിമ, പി.വി. അർഷാദ്, വി. മുസഫർ അഹമ്മദ്, ബെന്യാമിൻ, രമേശ് കാവിൽ, ഡോ. വി.ആർ. സുധീഷ്, ഡോ. ശ്രീജിത് രമണൻ എന്നിവർ പ്രഭാഷണം നടത്തി. കോ -ഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ പ്രഭാഷണങ്ങൾ ക്രോഡീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!