ഹൈടെക് മാതൃകയിൽ പുതുക്കി നിർമിച്ച പുറമണ്ണൂർ സൗത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു
ഇരിമ്പിളിയം: 2019-ലെ പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടി ഹൈടെക് മാതൃകയിൽ സ്വന്തം കെട്ടിടത്തിൽ പുതുക്കി നിർമിച്ചതോടെ കുട്ടികൾക്കിനി കളിയും പഠനവും ആസ്വാദ്യകരം. ഇരിമ്പിളിയം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾപ്പെട്ട അങ്കണവാടി ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷവും പഞ്ചായത്ത് 2,70,000 രൂപയും വിനിയോഗിച്ചാണ് പുതുക്കിപ്പണിതത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അങ്കണവാടി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മുഖ്യാതിഥിയായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here