മൂന്ന് മാസം മുമ്പ് നവീകരിച്ച വെന്നിയൂർ-താനൂർ റോഡ് തകർന്നു
തിരൂരങ്ങാടി: മൂന്നുമാസം മുമ്പ് മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ച് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ച വെന്നിയൂർ-താനൂർ തകർന്നു. മൂന്ന് സ്ഥലങ്ങളിൽ ഗർത്തം രൂപപ്പെട്ടു. അശാസ്ത്രീയ റബറൈസിംഗ് കാരണം പലയിടത്തും ടാർ ഒലിച്ചുകൂടുകയും ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്.
തെന്നല പഞ്ചായത്തിലെ മൾട്ടി ജി.പി ജലനിധി പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് കീറിയിരുന്നു. ഇതിന്റെ നവീകരണത്തിന് 98 ലക്ഷം രൂപ ജലനിധി കെട്ടിവച്ചു. 2.38കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ചെയ്തു. നിർമ്മാണ പ്രവൃത്തികൾ മേയ് മാസം അവസാനത്തിലാണ് നടന്നത്. കാലവർഷം ആരംഭിച്ചതോടെ റോഡ് തകർന്നു തുടങ്ങി. ഇത് പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here