വന്‍ ക്രമക്കേട് കണ്ടെത്തിയ വളാഞ്ചേരിയിലെ രാഹുല്‍ ഗ്യാസ് അവശ്യ സാധന നിയമപ്രകാരം നടപടിക്ക് ശുപാര്‍ശ
ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലും സേ്‌റ്റാക്കു രജിസ്‌റ്റര്‍ പാലിക്കുന്നതിലും കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്ന് ഗ്യാസ് ഏജന്‍സിക്കെതിരെ നടപടിയെടുത്തു.
ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. വിശ്വനാഥന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ വളാഞ്ചേരിയിലെ ഐ.ഒ.സി യുടെ ഡീലറായ രാഹുല്‍ ഗ്യാസ് ഏജന്‍സിയില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് അവശ്യസാധന നിയമലംഘനം പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‌കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സേ്‌റ്റാക്ക് രജിസ്‌റ്റര്‍ പ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള 483 സിലിണ്ടറുകളും വാണിജ്യാവശ്യത്തിനുള്ള 818 സിലിണ്ടറുകളും ഗോഡൗണില്‍ കണ്ടെത്തിയില്ല. ഇത്രയും സിലിണ്ടറുകള്‍ യഥാര്‍ത്ഥ ഉപഭോക്‌താക്കള്‍ക്ക് നല്‌കാതെ ദുരുപയോഗം ചെയ്‌തതായും കണ്ടെത്തി. ആധാര്‍ ലിങ്ക് ചെയ്ാത്ത യഉപഭോക്‌താക്കളുടെ ലിസ്‌റ്റ് പരിശോധിച്ചതില്‍ 9280-ാം നമ്പര്‍ ഉപഭോക്‌താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ രാഹുല്‍ ഏജന്‍സിയില്‍ കണക്ഷന്‍ എടുത്തിട്ടില്ലെന്നും പുലാമന്തോള്‍ ഏജന്‍സിയിലാണ് കണക്ഷനെന്നും അറിയിച്ചു. എന്നാല്‍ ഈ ഉപഭോക്‌താവിന്റെ പേരില്‍ 10 സിലിണ്ടറുകള്‍ കൊടുത്തതായി രേഖകളില്‍ കണ്ടെത്തി.
ഒരു സിലണ്ടര്‍ മാത്രം അനുവദിച്ചിട്ടുളള 9425-ാം ഉപഭോക്‌താവിന് 2014 സെപ്‌റ്റംബറില്‍ തന്നെ മൂന്ന് സിലിണ്ടറുകള്‍ കൊടുത്തതായി രേഖകളില്‍ കണ്ടെത്തി. വിതരണം ചെയ്‌തതായി കാണിച്ചിട്ടുള്ള പല ഉപഭോക്‌താക്കളുടെയും പാസ് ബുക്ക് പ്രകാരം ഉപഭോക്‌താക്കള്‍ക്ക് റീഫില്‍ സിലിണ്ടര്‍ നല്‍കിയിട്ടില്ല എന്നും ബോധ്യപ്പെട്ടു. സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റേഷനിങ് ഇന്‍സ്‌പെക്‌ടര്‍മാരായ ജോര്‍ജ്. കെ. സാമുവല്‍, കലാധരന്‍, പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here