HomeNewsCorruptionകുറ്റിപ്പുറം പഞ്ചായത്തിലെ ക്രമക്കേടുകൾ; നടപടിക്ക് ശുപാർശ

കുറ്റിപ്പുറം പഞ്ചായത്തിലെ ക്രമക്കേടുകൾ; നടപടിക്ക് ശുപാർശ

kuttippuram

കുറ്റിപ്പുറം പഞ്ചായത്തിലെ ക്രമക്കേടുകൾ; നടപടിക്ക് ശുപാർശ

കുറ്റിപ്പുറം: കഴിഞ്ഞദിവസങ്ങളിൽ ധനകാര്യ രഹസ്യവിഭാഗം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ ധനകാര്യവകുപ്പ് ശുപാർശ ചെയ്തു.
kuttippuram
രണ്ട് മുൻ സെക്രട്ടറിമാർ, മുൻ അസി. എൻജിനീയർ, രണ്ട് താത്കാലിക ജീവനക്കാർ എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരേയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുള്ളത്. ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഭരണപക്ഷത്തെ രണ്ട് അംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശചെയ്യുമെന്നും സൂചനയുണ്ട്.
Kuttippuram-Bus-stand
പഞ്ചായത്തിന് കീഴിലുള്ള ബങ്കുകളുടെ നടത്തിപ്പിലും ലേലംചെയ്ത് നൽകിയതിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെയും ചില അംഗങ്ങളുടെയും ഒത്താശയോടെയാണ് ഇത് നടത്തിയിട്ടുള്ളതെന്നും പരിശോധാസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ടെണ്ടർ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പഞ്ചായത്ത് ഓഫീസിലെ നവീകരണജോലികൾ നടത്തിത്. താത്കാലിക ജീവനക്കാരനെ കൺവീനറാക്കി ചെലവഴിച്ച ലക്ഷങ്ങൾ പഞ്ചായത്ത് സെക്രട്ടറിയിൽനിന്നും അസി. എൻജിനീയറിൽനിന്നും ഈടാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കുടിവെള്ളപദ്ധതിയുടെ പമ്പ്‌സെറ്റ് മാറ്റി സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!