ഗ്രാമീണ ഗൃഹാതുര ഓർമ്മകളുടെ ഭാഗമായ റിക്കാർഡ് ഡാൻസും സർക്കസ് അഭ്യാസങ്ങളും വളാഞ്ചേരിയിൽ
വളാഞ്ചേരി: സമയം ഏഴരയോടടുക്കുന്നു. ഭക്തിഗാനം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഗ്രാമീണർ തങ്ങളുടെ ജോലികൾ തീർത്ത് ടാർപോളിൻ ഷീറ്റിൽ തീർത്ത കൂടാരത്തിലേക്ക് കൂട്ടമായി എത്തിക്കൊണ്ടേയിരിക്കുന്നു. ഒരുകാലത്തെ ഗ്രാമീണ ഗൃഹാതുര ഓർമ്മകളുടെ ഭാഗമായ റിക്കാർഡ് ഡാൻസും സർക്കസ് അഭ്യാസങ്ങളും വീണ്ടെടുക്കുകയാണ് വളാഞ്ചേരിക്കടുത്തെ മുട്ടിയറക്കൽ ഗ്രാമത്തിൽ.
ഒരു കാലത്ത് ഗ്രാമജനതയുടെ വിരസ വേളകൾക്ക് രസം പകർന്ന റൊക്കോഡ് ചെയ്ത ഗാനങ്ങൾക്കനുസരിച്ച് ചുവട് വച്ച് ഡാൻസും അഭ്യാസപ്രകടനങ്ങളും നടത്തി ജനങ്ങളെ കയ്യിലെടുക്കുകയും ആ പഴയ ഓർമ്മകളിലേക്ക് പുതു മനുഷ്യരെ കൊണ്ടുപോവുകയുമായാണ് വളാഞ്ചേരി കാവുംപുറം മുട്ടിയറക്കൽ ഗ്രാമത്തിൽ രണ്ടു ദിവസമായി നടന്നുവരുന്ന നാടോടി സർക്കസ്. ഫോണും ടെലിവിഷനും മാറ്റി വച്ച് ഗ്രാമീണർ റിക്കാർഡാൻസും അഭ്യാസങ്ങളും കാണാൻ നിറഞ്ഞു കൂടിയപ്പോൾ അത് പിൻമറഞ്ഞ ഒരു നല്ല കാലത്തിന്റെ വീണ്ടെടുപ്പുകൂടിയായി മാറി.
എറണാകുളം സ്വദേശിയായ ഷാജിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കലാപ്രകടനങ്ങൾക്ക് പിന്നിൽ. ടിക്കറ്റും പിരിവുമില്ല. ഡാൻസും അഭ്യാസങ്ങൾക്കും ശേഷം ഗ്രാമീണർ മനസ്സറിഞ്ഞ് നൽകുന്ന തുകയാണ് ജീവിതമാർഗ്ഗം.രാത്രി ഏഴരയോടെ സജീവമായിത്തുടങ്ങുന്ന പരിപാടികൾ പത്തര വരെ നീണ്ടുപോവും. ഓരോ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് നടത്തി വരുന്ന ഈ അഭ്യാസ പ്രകടനം മുട്ടിയറക്കലിൽ രണ്ടു ദിനം കൂടി തുടരും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here